National
സൈബർ തട്ടിപ്പിന് ഇരയായി 50 ലക്ഷം രൂപ നഷ്ടമായി; വൃദ്ധ ദമ്പതികൾ ജീവനൊടുക്കി

സൈബർ തട്ടിപ്പിന് ഇരയായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. കർണാടക ബെലഗാവി സ്വദേശികളായ ഡീഗോ സാന്തൻ നസ്രേത്(82), ഭാര്യ ഫ്‌ലേവിയ(79) എന്നിവരാണ് മരിച്ചത്.
സൈബർ തട്ടിപ്പിന് ഇരയായി ഇവർക്ക് 50 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതിൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ഇരുവരും. തട്ടിപ്പുകാർ ഇവരെ മണിക്കൂറുകളോളം ഡിജിറ്റൽ അറസ്റ്റിൽ വെച്ചതായും പറയുന്നുണ്ട്.
ഡീഗോ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തട്ടിപ്പുകാരിൽ നിന്ന് പണം തിരിച്ചുകിട്ടാൻ ഇവർ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല.