
ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പ്രഖ്യാപിച്ച വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ യു ഡി എഫ് രംഗത്ത്. പാവങ്ങളെയും സാധാരണക്കാരെയും വലക്കുന്ന സര്‍ക്കാറിന്റെ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താനാണ് തീരുമാനം.
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ യു ഡി എഫ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. നിരക്കു വര്‍ധന പിന്‍വലിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.
ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചത് സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ ഭാരമാണ്.ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയുമാണ് നിരക്ക് വര്‍ധനയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.