Kerala

ജീവനക്കാർ സന്തുഷ്ടരാണ്; കെഎസ്ആർടിസി പണിമുടക്കില്ലെന്ന് ഗതാഗത മന്ത്രി

ബുധനാഴ്ച നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ കെഎസ്ആർടിസിയിലെ ജീവനക്കാർ പങ്കെടുക്കുമെന്ന് തോന്നുന്നില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. കെഎസ്ആർടിസി ബസുകൾ നാളെ സർവീസ് നടത്തും. ജീവനക്കാർ സന്തുഷ്ടരാണ്, അതുകൊണ്ട് തന്നെ അവർക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

കെഎസ്ആർടിസി ജീവനക്കാരെ സംബന്ധിച്ച് അവർ സന്തുഷ്ടരാണ്. ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു. മാത്രമല്ല, അവരുടെ ആരോഗ്യപ്രശ്‌നങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ട്. അവർക്ക് ഒരു അസംതൃപ്തിയുമില്ല. പണിമുടക്കിന് യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പണിമുടക്കിൽ നിന്ന് കെഎസ്ആർടിസി ജീവനക്കാരെ ഒഴിവാക്കുമെന്നാണ് എന്റെ വിശ്വാസം. സമരം ചെയ്യാൻ പറ്റുന്ന സാഹചര്യമല്ല കെഎസ്ആർടിസിക്കുള്ളതെന്നും മന്ത്രി പറഞ്ഞു. മുമ്പ് സമരം ഉണ്ടായപ്പോൾ ബഹുഭൂരിപക്ഷം ജീവനക്കാരും വിട്ടുനിന്നതായും അത് വകുപ്പിന്റെ മാറുന്ന സംസ്‌കാരമാണെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!