Kerala
ചാരവൃത്തി കേസ്: കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന
കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന. ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദ് യൂണിറ്റിൽ നിന്നുള്ള എൻഐഎ സംഘം പരിശോധന നടത്തുന്നത്. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ജീവനക്കാരിൽ നിന്ന് ചോർന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി
ഒരു ജീവനക്കാരനെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. രണ്ട് വർഷം മുമ്പ് അസം സ്വദേശിയെന്ന വ്യാജേന അഫ്ഗാൻ പൗരൻ കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തതായി കണ്ടെത്തിയിരുന്നു. ഇയാൾ പ്രതിരോധ വിവരങ്ങൾ മറ്റ് രാജ്യങ്ങൾക്ക് കൈമാറിയെന്നാണ് സംശയിക്കുന്നത്
സംസ്ഥാന പോലീസാണ് അന്വേഷണം എൻഐഎക്ക് കൈമാറിയത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാൽ അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.