എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും താമര വിരിയും
നെഞ്ചിടിപ്പില്‍ ഇന്ത്യാ മുന്നണി
മുംബൈ: ഇന്ത്യാ മുന്നണി ഏറെ പ്രതീക്ഷയോടെ നേരിട്ട ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോളുമായി വിവിധ ഏജന്‍സികള്‍. ഇരു സംസ്ഥാനങ്ങളിലും എന്‍ ഡി എ സഖ്യം അധികാരത്തിലേറുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പറയുന്നത്. ഝാര്‍ഖണ്ഡില്‍ ഇന്ത്യാ മുന്നണി അധികാരത്തിലേറുമെന്നും തൂക്ക് സഭ വരുമെന്നും ചില ഏജന്‍സികള്‍ വ്യക്തമാക്കി.
ജാര്‍ഖണ്ഡിലെ എക്സിറ്റ് പോളുകള്‍.
മാട്രിസ്: മഹായുതി 150-170, മഹാവികാസ് അഘാഡി 110- 130
ന്യൂസ് 18: മഹായുതി 154, മഹാവികാസ് അഘാഡി 128
പിമാര്ക്യൂ: മഹായുതി 137-157, മഹാവികാസ് അഘാഡി 126-146
പീപ്പിള്‍സ് പള്‍സ്: മഹായുതി 175-195, മഹാവികാസ് അഘാഡി 85-112
ചാണക്യ: മഹായുതി – 152-160, മഹാവികാസ് അഘാഡി 97പോള്‍ ഡയറി: മഹായുതി 122-186, മഹാവികാസ് അഘാഡി 69-121
മഹാരാഷ്ട്രയിലെ എക്സിറ്റ് പോള്‍
മാട്രിസ്: എന്‍ഡിഎ 42 – 47, ഇന്ത്യ 25 – 30ചാണക്യ: എന്‍ഡിഎ 45-50, ഇന്ത്യ 35-38പീപ്പിള്‍സ് പള്‍സ്: എന്‍ഡിഎ 45-50, ജെഎംഎം 16-23, കോണ്‍ഗ്രസ് 8-14