National
തെലങ്കാന കെമിക്കൽ ഫാക്ടറിയിലെ സ്‌ഫോടനം; മരണസംഖ്യ 35 ആയി

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ മരണസംഖ്യ 35 ആയി. ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് സംശയം. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഇന്നലെയാണ് പൊട്ടിത്തെറി ഉണ്ടായത്. സംഗറെഡ്ഡി ജില്ലയിലെ സിഗാച്ചി ഫാർമ കമ്പനിയിലായിരുന്നു സ്‌ഫോടനം നടന്നത്.
സ്‌ഫോടനത്തിന് പിന്നാലെ 11 അഗ്‌നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അഗ്‌നി രക്ഷാ സേനയും ദേശീയ ദുരന്തനിവാരണസേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഫാക്ടറിയിലെ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്
പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയിൽ വലിയ തോതിൽ തീ പടരുകയായിരുന്നു. മരിച്ചവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണ്. 150 ഓളം തൊഴിലാളികൾ അപകടസമയത്ത് ഫാക്ടറിയിലുണ്ടായിരുന്നു.