National

രാജ്യത്തെ സിആർപിഎഫ് സ്‌കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിലിൽ

ഡൽഹിയിൽ സ്‌കൂളിൽ സ്‌ഫോടനമുണ്ടായതിന് പിന്നാലെ രാജ്യത്തെ സിആർപിഎഫ് സ്‌കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി. ഡൽഹിയിലെയും തെലങ്കാനയിലെയും സ്‌കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡൽഹി രോഹിണിയിലെയും ദ്വാരകയിലെയും സിആർപിഎഫ് സ്‌കൂളുകൾക്കാണ് ഇ മെയിൽ വഴി വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയത്

ക്ലാസ് മുറികളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്‌കൂളുകൾ തകർക്കുമെന്നുമായിരുന്നു ഭീഷണി. പിന്നാലെ പരിശോധന നടത്തിയെങ്കിലും സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രോഹിണിയിലെ സിആർപിഎഫ് സ്‌കൂളിൽ സ്‌ഫോടനം നടന്നിരുന്നു

അതേസമയം ഞായറാഴ്ച സ്‌ഫോടനം നടന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നാല് പേർക്കായി തെരച്ചിൽ തുടങ്ങി. സ്‌ഫോടനം നടക്കുന്നതിന് മുമ്പ് സ്ഥലത്തെത്തിയ നാല് പേർക്കായാണ് തെരച്ചിൽ നടക്കുന്നത്.

Related Articles

Back to top button