Kuwait
ഒന്നര വയസുള്ള കുഞ്ഞിനെ വാഷിങ് മെഷിനിലിട്ട് കൊലപ്പെടുത്തിയ ഫിലിപ്പിനോ യുവതി അറസ്റ്റില്‍
കുവൈറ്റ് സിറ്റി: ഒന്നര വയസ് മാത്രം പ്രായമുള്ള സ്വദേശി കുഞ്ഞിനെ വാഷിങ് മെഷിനിലിട്ട് മൃഗീയമായി കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിയായ ഫിലിപിനോ യുവതിയെ കുവൈറ്റ് പൊലിസ് അറസ്റ്റ് ചെയ്തു. മുബാറഖ് അല്‍ കബീര്‍ ഗവര്‍ണററ്റിലെ സ്വദേശിയുടെ വീട്ടിലാണ് രാജ്യത്തെ ഞെട്ടിച്ച അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. വീട്ടുജോലിക്കാരിയെ ഇത്തരം ഒരു ക്രൂരതയിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല.
കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരുന്നതായും ജോലിക്കാരിയെ അറസ്റ്റ് ചെയ്തതായും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുഞ്ഞിന്റെ കരച്ചില്‍കേട്ട് മാതാപിതാക്കള്‍ എത്തിയപ്പോള്‍ വാഷിങ് മെഷിനിനകത്ത് കുഞ്ഞ് ജീവനുവേണ്ടി മല്ലടിക്കുന്നതാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.