World
ലാഹോറിലെ വിമാനത്താവളത്തിൽ തീപിടിത്തം; പാക് ആർമിയുടെ വിമാനം കത്തി

പാക്കിസ്ഥാനിലെ ലാഹോറിൽ വിമാനത്താവളത്തിൽ തീപിടിത്തം. അല്ലാമ ഇഖ്ബാൽ വിമാനത്താവളത്തിലാണ് തീപിടിത്തമുണ്ടായത്. പാക് ആർമിയുടെ വിമാനത്തിൽ തീ പടർന്നതായാണ് വിവരം.
പ്രദേശത്ത് ഫയർ എൻജിൻ എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി. അപകടത്തെ തുടർന്ന് റൺവേ അടച്ചിട്ടു. തീപിടിത്തത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യാത്രക്കാർ പുകയിൽ നിന്ന് രക്ഷപ്പെടാൻ മുഖംമൂടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ലാൻഡിംഗിനിടെ പാക് ആർമി വിമാനത്തിന്റെ ടയറിൽ തീപിടിച്ചതോടെയാണ് അപകടമുണ്ടായത്.