
ദുബായ്: ജുമൈറ മേഖലയില്‍ സ്ഥിതിചെയ്യുന്ന വൈല്‍ഡ് വാദി വാട്ടര്‍ പാര്‍ക്കില്‍ ഇന്നലെ ഉച്ചക്ക് തീപിടിത്തം ഉണ്ടായി. ദുബായ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഉടന്‍തന്നെ കുതിച്ചെത്തിയ അരമണിക്കൂറിനകം നിയന്ത്രണവിധേയമാക്കിയതിലാല്‍ വന്‍ അപകടം ഒഴിവായി.
ഉച്ചക്ക് ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നാണ് തീപടര്‍ന്നതെന്ന് സിവില്‍ ഡിഫന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി. തീപിടുത്തമുണ്ടായതോടെ ജുമൈറ മേഖലയില്‍ വളരെ ഉയരത്തിലേക്ക് പുക ഉയര്‍ന്നിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്തു ഏഴ് മിനിട്ടിനകം സംഭവ സ്ഥലത്ത് എത്തിയതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.