National
ബംഗളൂരു നഗരത്‌പേട്ടയിലെ തീപിടിത്തം; ഒരു കുടുംബത്തിലെ നാല് പേരടക്കം അഞ്ച് മരണം

ബംഗളൂരു ഫ്‌ളോർ മാറ്റ് നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ അഞ്ചായി. മാറ്റ് നിർമാണശാല കെട്ടിടത്തിന്റെ മുകൾ നിലയിൽ താമസിച്ചിരുന്ന രാജസ്ഥാൻ സ്വദേശി മദൻ കുമാർ, ഭാര്യ സംഗീത, മക്കളായ മിതേഷ്, സിന്റു എന്നിവരും മറ്റൊരു മുറിയിൽ താമസിച്ചിരുന്ന സുരേഷ് എന്നയാളുമാണ് മരിച്ചത്
കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ചവിട്ടി നിർമിക്കുന്ന കടയുണ്ടായിരുന്നത്. മുകളിലെ നിലയിൽ താമസിച്ചവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
പുലർച്ചെ 3.15ഓടെയാണ് ഫയർഫോഴ്സിന് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വെള്ളിയാഴ്ച ബംഗളൂരു വിൽസൻ ഗാർഡന് സമീപം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിക്കുകയും ഒമ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.