Kerala

മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ് പേ വിഷബാധയേറ്റ അഞ്ച് വയസുകാരി മരിച്ചു

മലപ്പുറം പെരുവള്ളൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം സ്വദേശി സിയ ഫാരിസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. പുലർച്ചെ രണ്ട് മണിയോടെ കുട്ടിയുടെ മരണം സ്ഥിരീകരിച്ചു.

തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്‌സിൻ എടുത്ത ശേഷവും പേവിഷബാധ ഏൽക്കുകയായിരുന്നു. മാർച്ച് 29നാണ് സിയയെ തെരുവുനായ ആക്രമിച്ചത്. വീടിനടുത്തുള്ള കടയിൽ പോയി മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം.

കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അയൽവാസിയായ റാഹിസിനും പരുക്കേറ്റു. മറ്റ് അഞ്ച് പേരെയും തെരുവുനായ കടിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!