കുഴല്‍കിണറില്‍ വീണ കുട്ടിയെ പത്ത് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയെങ്കിലും ഫലം നിരാശ
സങ്കടക്കടലായി ഒരു നാട്
കുഴല്‍ കിണറില്‍ വീണ മൂന്ന് വയസ്സുകാരിയെ പത്ത് ദിവസം നീണ്ട രക്ഷപ്രവര്‍ത്തനത്തിനൊടുവില്‍ കരക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാരും അഗ്നിശമന ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം വിജയകരമായെന്ന ആശ്വസിച്ച നിമിഷങ്ങള്‍ക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല.
രാജസ്ഥാനിലെ കോട്പുത്‌ലിയില്‍ ഡിസംബര്‍ 23ന് കുഴല്‍ കിണറില്‍ വീണ കുട്ടിയെ ഇന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
കിരാത്പുര സ്വദേശിയായ ചേത്ന എന്ന മൂന്ന് വയസുകാരി കളിക്കുന്നതിനിടെ കുഴല്‍ കിണറില്‍ വീണത്. 700 അടി താഴ്ചയുള്ള കിണര്‍ ആയിരുന്നു ഇത്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ കുടുംബം കുട്ടി കിണറില്‍ വീണതായി കണ്ടെത്തി. അധികം വൈകാതെ, രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേനകളും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു.
കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പെങ്കിലും കുട്ടിയെ പുറത്തെത്തിക്കാനായിരുന്നെങ്കില്‍ ഒരു പക്ഷെ ജീവിതത്തിലേക്ക് തങ്ങള്‍ക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.