World

ഹമാസ് തലവന്‍ കൊല്ലപ്പെട്ടുവെന്ന് സൂചന

സ്ഥിരീകരിക്കാന്‍ പരിശോധന നടത്തുമെന്ന് ഇസ്രായേല്‍

ഗാസ: ഫലസ്തീനില്‍ അധിനിവേശ ആക്രമണം തുടരുന്ന ഇസ്‌റാഈല്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാറിനെ കൊന്നിട്ടുണ്ടെന്ന് സൂചന. ഇസ്‌റാഈല്‍ സൈനിക വൃത്തങ്ങള്‍ തന്നെയാണ് ഇങ്ങനെയൊരു സംശയം പ്രകടിപ്പിച്ചത്. യഹിയയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ലെന്നും ആക്രമണത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തിരിച്ചറിയപ്പെടാത്ത മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ആണെന്നുമുള്ള അഭ്യൂഹമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. ഈ അവസരത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയുക എളുപ്പമല്ല എന്നും സ്ഥിരീകരണത്തിനായി പരിശോധന നടത്തുമെന്നും ഫോഴ്സ് പറയുന്നു.

ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത് ഹമാസ് നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹിയ സിന്‍വാര്‍ ആയിരുന്നു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024-ല്‍ ടെഹ്റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയായിട്ടാണ് യഹിയയെ അവരോധിച്ചത്.

 

Related Articles

Back to top button