National

ഹരിയാനയില്‍ നടന്നത് തട്ടിപ്പ് തന്നെ; നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ്

കമ്മീഷന് പരാതി നല്‍കി

ന്യൂഡല്‍ഹി: ബി ജെ പിക്ക് അപ്രതീക്ഷിത നേട്ടം ഉണ്ടായ ഹരിയാന തിരഞഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ കടുപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം.

99 ശതമാനം ചാര്‍ജുണ്ടായിരുന്ന ഇവിഎമ്മുകളിലെല്ലാം ബി ജെ പി നേട്ടം കൊയ്തുവെന്നും ഇതില്‍ സംശയമുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളില്‍ പോലും ബി ജെ പി ജയിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വോട്ടെണ്ണല്‍ ദിനത്തില്‍ തന്നെ കോണ്‍ഗ്രസ് ഇത് സംബന്ധിച്ച ആരോപണം ഉയര്‍ത്തിയിരുന്നു.’20 സീറ്റുകളുടെ ഒരു ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചു, ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ 99 ശതമാനം ബാറ്ററി ചാര്‍ജിന്റെ രേഖാമൂലവും വാക്കാലുള്ളതുമായ പരാതികള്‍ സമര്‍പ്പിച്ചു. വോട്ടെണ്ണല്‍ ദിവസം ഈ വിഷയം ഉയര്‍ന്നു… 99 ശതമാനം ബാറ്ററി ചാര്‍ജ് പ്രദര്‍ശിപ്പിച്ച യന്ത്രങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് വിചിത്രമായ യാദൃശ്ചികതയാണ്. 60-70 ശതമാനം ബാറ്ററി ചാര്‍ജുള്ള മെഷീനുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും ചെയ്തു’ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ സന്ദര്‍ശിച്ചിരുന്നു. കനത്ത ഭരണവിരുദ്ധ വികാരമുണ്ടെന്ന കണക്കാക്കിയ ഹരിയാനയില്‍ വിജയിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

Related Articles

Back to top button