Kerala

നേര്യമംഗലം-വാളറ ദേശീയപാത നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം

നേര്യമംഗലം-വാളറ ദേശീയപാത നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. കേന്ദ്ര വനംമന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. റിസർവ് ഫോറസ്റ്റിൽ നിന്ന് മരം മുറിച്ചത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാനും ചീഫ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകി

ദേശീയപണിമുടക്ക് ദിവസം മാത്രം 250ലേറെ മരങ്ങൾ അനുമതിയില്ലാതെ ദേശീയപാത അതോറിറ്റി മുറിച്ചുമാറ്റിയെന്നാണ് വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് ആരാണെന്ന് അന്വേഷിക്കാനും കോടതി നിർദേശം നൽകി

നേര്യമംഗലം-വാളറ ദേശീയപാത നിർമാണത്തിൽ സർക്കാർ കോടതിയിൽ മലക്കം മറിഞ്ഞെന്ന് ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു. ഹർജിക്കാരന് പിന്നിൽ ആരാണെന്ന് വ്യക്തമാക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!