Kerala
വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; പീഡന പരാതിയുമായി വീണ്ടും രണ്ട് യുവതികൾ

റാപ്പർ വേടനെതിരെ വീണ്ടും പരാതികൾ. ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി രണ്ട് യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡിജിപിക്ക് ഇന്ന് കൈമാറും
ഇ മെയിൽ വഴിയാണ് മുഖ്യമന്ത്രിക്ക് പരാതി അയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ നേരിട്ട് കാണാനും ഇവർ അവസരം തേടിയിട്ടുണ്ട്. 2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. 2021ൽ നടന്ന സംഭവത്തിലാണ് രണ്ടാമത്തെ യുവതിയുടെ പരാതി.
നേരത്തെ തൃക്കാക്കര ബലാത്സംഗ കേസിൽ വേടനെതിരെ പോലീസ് കേസെടുത്തിരുന്നു. പിന്നാലെ വേടൻ ഒളിവിലാണ്. ഈ കേസിൽ വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.