2024ൽ ഒബാമക്ക് ഇഷ്ടപ്പെട്ട സിനിമകളിൽ ആദ്യ സ്ഥാനത്ത് ഈ ചിത്രം; മലയാളികൾക്കും അഭിമാനിക്കാം
അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ 2024ൽ തനിക്ക് ഇഷ്ടപ്പെട്ട സിനിമകളുടെ പട്ടിക പുറത്തുവിട്ടു. ഇതിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് കാനിൽ ഗ്രാന്റ് പ്രീ പുരസ്കാരം നേടിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രമാണ്. മലയാളി താരങ്ങളായ ദിവ്യ പ്രഭയും കനി കുസൃതിയും മുഖ്യവേഷങ്ങളിലെത്തിയ സിനിമയാണിത്. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഗോൾഡൻ ഗ്ലോബ് നോമിനേഷൻ അടക്കം നേടിയിട്ടുണ്ട്.
ഒബാമ പുറത്തുവിട്ട സിനിമകളുടെ പട്ടിക
1 ഓൾ വി ഇമാജിൻ ആസ് ലൈറ്റ്
2 കോൺക്ലേവ്
3 ദി പിയാനോ ലെസൺ
4 ദി പ്രോമിസിഡ് ലാൻഡ്
5 ദി സീഡ് ഓഫ് ദി സീക്രട്ട് ഫിഗ്
6 ഡ്യൂൺ 2
7 അനോറ
8 ദിദി
9 ഷുഗർ കെയ്ൻ
10 ദി കംപ്ലീറ്റ് അൺനോൺ
കനി കുസൃതി, ദിവ്യ പ്രഭ എന്നിവർക്ക് പുറമെ അസീസ് നെടുമങ്ങാട്, ഛായ ഖദം എന്നിവരും ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ചിത്രം