National
ഉദുമൽപേട്ടയിൽ ഇരുചക്ര വാഹനം കുളത്തിലേക്ക് മറിഞ്ഞു പ്ലസ് വൺ വിദ്യാർഥിനി അടക്കം മൂന്ന് പേർ മരിച്ചു
തമിഴ്‌നാട് ഉദുമൽപേട്ടക്ക് സമീപം കുറിച്ചിക്കോട്ടെ മാനുപ്പട്ടിയിൽ ഇരുചക്രവാഹനം കുളത്തിലേക്ക് മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥിനിയും രണ്ട് യുവാക്കളും മരിച്ചു. ദർശന(17), ചെന്നൈ വേലച്ചേരി സ്വദേശി ആകാശ്(20), ദർശനയുടെ ബന്ധു മാരിമുത്തു(20) എന്നിവരാണ് മരിച്ചത്
വിദ്യാർഥിനിയെ മൂന്ന് ദിവസമായി കാണാനില്ലായിരുന്നു. രക്ഷിതാക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തി വരികയായിരുന്നു.
ഇതിനിടൊണ് കുളത്തിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയ വിവരം അറിയുന്നത്. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കാണാതായ പെൺകുട്ടിയാണ് ഇതിലൊന്നെന്ന് സ്ഥിരീകരിച്ചത്.