National
ഓപറേഷൻ സിന്ദൂറിൽ ആറ് പാക് വ്യോമസേനാ വിമാനങ്ങൾ ഇന്ത്യ തകർത്തു; സ്ഥിരീകരിച്ച് വ്യോമസേനാ മേധാവി

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപറേഷൻ സിന്ദൂറിൽ ആറ് പാക് വ്യോമസേന വിമാനങ്ങൾ ഇന്ത്യ തകർത്തുവെന്ന് വെളിപ്പെടുത്തൽ. വ്യോമസേനാ മേധാവി എയർ മാർഷൽ എപി സിംഗാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ വ്യോമസേനാ പ്രതിരോധ സംവിധാനങ്ങൾക്ക് പാക് വ്യോമസേനാ വിമാനങ്ങൾ തകർക്കാനായെന്നും അദ്ദേഹം അറിയിച്ചു. ഏപ്രിൽ 22ന് ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു.
ഇതിന് തിരിച്ചടിയായാണ് ഇന്ത്യ ഓപറേഷൻ സിന്ദൂർ നടത്തിയത്. പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ ആക്രമണത്തിൽ തകർന്നിരുന്നു. കൂടാതെ പാക് വ്യോമത്താവളങ്ങളും ഇന്ത്യൻ ആക്രമണത്തിൽ തകർന്നിരുന്നു.