National

ഏഴ് മേഖലകളിൽ ധാരണാപത്രം ഒപ്പിട്ട് ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ചർച്ച; ശ്രീലങ്ക യഥാർഥ സുഹൃത്തെന്ന് മോദി

ഉഭയകക്ഷി ബന്ധം ശക്തമാക്കി ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏഴ് മേഖലകളിൽ ധാരണാപത്രം ഒപ്പുവെച്ചു. ഊർജം, പ്രതിരോധം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ബന്ധം ശക്തമാക്കുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. ശ്രീലങ്കയിലെ ട്രിൻകോമലി നഗരം ഊർജ ഹബ്ബായി വളർത്തിയെടുക്കാൻ ഇന്ത്യയും ശ്രീലങ്കയും യുഎഇയും തമ്മിൽ ത്രികക്ഷി ധാരണാപത്രത്തിലും ഒപ്പിട്ടു

പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയും ചേർന്ന് വിവിധ പദ്ധതികൾക്ക് തുടക്കമിട്ടു. ഉഭയകക്ഷി ചർച്ചക്ക് ശേഷം നടന്ന സംയുക്ത പ്രസ്താവനയിൽ ഇന്ത്യയുടെ യഥാർഥ സുഹൃത്താണ് ശ്രീലങ്ക എന്നായിരുന്നു മോദി വിശേഷിപ്പിച്ചത്

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ചർച്ചയുടെ ഭാഗമായെന്നും ഇക്കാര്യത്തിൽ മനുഷ്യത്വപരമായ സമീപനം അത്യാവശ്യമാണെന്നും മോദി പറഞ്ഞു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാനുള്ള മോദിയുടെ ശ്രമങ്ങളെ മാനിച്ച് ശ്രീലങ്ക മോദിക്ക് മിത്ര വിഭൂഷൻ പുരസ്‌കാരം നൽകി ആദരിച്ചു

Related Articles

Back to top button
error: Content is protected !!