National
ജമ്മു കാശ്മീരിലെ ഗുരെസ് സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ ബന്ദിപോര ജില്ലയിലെ ഗുരെസ് സെക്ടറിൽ സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ രണ്ട് ഭീകരരെ വധിച്ചു. സൈനിക വൃത്തങ്ങൾ നൽകിയ വിവരമനുസരിച്ച്, ഭീകരർ അതിർത്തി കടന്ന് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് ചെറുക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്
നുഴഞ്ഞു കയറ്റ വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യവും പോലീസും ചേർന്ന് പ്രദേശം വളയുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ ഭീകരർ വെടിയുതിർക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നു. ഏറ്റുമുട്ടലിനൊടുവിൽ രണ്ട് ഭീകരരെ വധിച്ചു.
ഇവരിൽ നിന്ന് ആയുധങ്ങളും മറ്റ് സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തതായും സൈന്യം അറിയിച്ചു. ഓപറേഷൻ പുരോഗമിക്കുകയാണെന്നും സൈന്യം വ്യക്തമാക്കി