National

വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരാൻ ഇടക്കാല ഉത്തരവ്; കേന്ദ്രത്തിന് മറുപടി നൽകാൻ സമയം

വഖഫ് ഭേദഗതി നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. നിയമം ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കരുത്. ഇതുമായി ബന്ധപ്പെട്ട ചില നിർദേശങ്ങളും കോടതി നൽകി. വിശദമായ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു

അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെ വഖഫ് ബോർഡുകളിൽ നിയമനം നടത്തരുതെന്ന് ഇടക്കാല ഉത്തരവിൽ പറയുന്നു. ഹർജിക്കാർ ഉന്നയിച്ച അമുസ്ലീങ്ങൾക്ക് നിയമനം, വഖഫ് ബൈ യൂസർ എന്നീ ആവശ്യങ്ങളിൽ അനുകൂലമായ നിലപാടാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.

വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തുടരണമെന്നും ഡിനോട്ടിഫൈ ചെയ്യരുതെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. ചില വ്യവസ്ഥകൾ താത്കാലികമായി നടപ്പാക്കരുതെന്നും കോടതി പറയുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!