കൊല്ലം സുധിയുടെ ആദ്യ ഭാര്യയെ കുറിച്ച് രേണു; അവര്‍ ആത്മഹത്യ ചെയ്തതാണ്; മരിക്കും മുമ്പ് തന്നെ വിളിച്ചിരുന്നു
മരിച്ച ശേഷം അമ്മയെ കാണാൻ കിച്ചു പോയില്ല

കൊല്ലം സുധിയുടെ ആദ്യ ഭാര്യയെ കുറിച്ച് രേണു സുധി. അവര്‍ ആത്മഹത്യ ചെയ്തതാണെന്നും മരിക്കും മുമ്പ് തന്നെ വിളിച്ചിരുന്നുവെന്നും രേണു വ്യക്തമാക്കി. തന്റെ ആദ്യ ഭാര്യ തന്നെ ഉപേക്ഷിച്ച് പോയതാണെന്നായിരുന്നു സുധി മുമ്പ് വെളിപ്പെടുത്തിയിരുന്നത്. അതിന് ശേഷമാണ് രേണുവിനെ കല്യാണം കഴിച്ചതെന്നും പറഞ്ഞിരുന്നു.
ആദ്യ ഭാര്യയിലുള്ള സുധിയുടെ മകനാണ് കിച്ചു. കിച്ചുവിന് നാല് വയസുള്ളപ്പോഴായിരുന്നു രേണുവിനെ വിവാഹം കഴിച്ചത്. യൂട്യൂബ് ചാനലായ ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് രേണുവിന്റെ പ്രതികരണം. മരിച്ച ശേഷം കിച്ചു അമ്മയെ കാണാൻ പോയില്ല. കിച്ചുവിനെ വിടുമോയെന്ന് ചോദിച്ച് രേണുവിന്റെ ഭർത്താവ് വിളിച്ചിരുന്നു. എന്നാൽ കിച്ചുവിന് പോകാൻ ആഗ്രഹമുണ്ടായിരുന്നില്ലെന്നും രേണു വ്യക്തമാക്കി.
ഫോണിൽ വിളിച്ച സമയത്ത് അവർ കിച്ചുവിനെ കുറിച്ചൊന്നും ചോദിച്ചിട്ടില്ലായിരുന്നുവെന്നും അതിന്റെ കാരണമെന്താണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും രേണു പറഞ്ഞു.
സുധിച്ചേട്ടന്റെ ആദ്യ ഭാര്യ ശാലിനിയുമായി എനിക്ക് ബന്ധമൊന്നും ഉണ്ടായിരുന്നില്ല. കിച്ചുവിന് 16 വയസുള്ളപ്പോള്‍ അവര്‍ മരിച്ച് പോയി. അവര്‍ മരിക്കുന്നതിന് കുറച്ച് നാള്‍ മുന്‍പ് അവര്‍ എനിക്ക് മെസേജ് ഇട്ടു ഫേസ്ബുക്കില്‍. കൊറോണ സമയത്തായിരുന്നു. ഫേസ്ബുക്കിലൂടെ എന്നോട് പിണക്കമാണോയെന്ന് ചോദിച്ചു. ഇല്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ എനിക്ക് നിന്നെയൊന്ന് കാണണമെന്ന് മെസേജ് അയച്ചു. എന്താണെന്ന് ചോദിച്ചപ്പോള്‍ ജസ്റ്റ് ഒന്ന് കാണാനാണെന്ന് പറഞ്ഞു.
കിച്ചു എന്തേ എന്നൊന്നും ചോദിച്ചില്ല. പക്ഷെ കുഞ്ഞിനെ കുറിച്ച് ചോദിച്ചു. എനിക്ക് വിഷമാകും എന്ന് കരുതിയിട്ടാണോ കിച്ചുവിനെ കുറിച്ച് ചോദിക്കാതിരുന്നതെന്ന് അറിയില്ല. അവര്‍ക്ക് ആ സമയത്ത് നാല് വയസുള്ളൊരു മകന്‍ ഉണ്ടായിരുന്നു. ആ കുഞ്ഞിനെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ സുഖമായി ഇരക്കുന്നെന്ന് പറഞ്ഞു. എന്നോട് വീഡിയോ കോള്‍ ചെയ്യുമോയെന്ന് ചോദിച്ചു.വീഡിയോ കോള്‍ വിളക്കുകയും ചെയ്തു. ഹായ് , ഒത്തിരി നന്ദി എന്ന് പറഞ്ഞ് ഞാന്‍ ഫോണ് വെച്ചു. പിന്നെ ഒരു കോണ്‍ടാക്ടും ഉണ്ടായിരുന്നില്ല.
സുധിച്ചേട്ടനോട് ഞാന്‍ ഇത് പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞത് എന്തിനാണ് വിളിച്ചത് അതൊക്കെ വിട്ടതല്ലേയെന്ന്. ആ സമയത്ത് ഞാന്‍ അവരെ ബ്ലോക്ക് ചെയ്തു. അവരോട് പറഞ്ഞിട്ടാണ് ബ്ലോക്ക് ചെയ്തത്. അതുകഴിഞ്ഞ് ഏഴെട്ട് ദിവസം കഴിഞ്ഞ് അവര്‍ മരിച്ചെന്ന് അറിഞ്ഞു. രേണു പറഞ്ഞു.