ഒന്നും അവശേഷിപ്പിക്കില്ല; ആംബുലന്‍സുകളും തകര്‍ക്കും: കൊലവിളിയുമായി ഇസ്രാഈല്‍
അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം തുടരുന്നു
ഗാസ: തെക്കന്‍ ഗസ്സയില്‍ ഇനിയൊന്നും അവശേഷിപ്പിക്കില്ലെന്നും ആബുലന്‍സുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുമെന്നും ഇസ്‌റാഈലിന്റെ മനുഷ്യത്വവിരുദ്ധ മുന്നറിയിപ്പ്. സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നതിനിടെയാണ് പുതിയ മുന്നറിയിപ്പ്.
ഇസ്‌റാഈല്‍ ആക്രണം ശക്തമായ വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 22 പേര്‍ കൊല്ലപ്പെട്ടു .
അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളും രോഗികളും ഉള്‍പ്പെടെയുള്ള ആയിരക്കണക്കിനാളുകളോട് വടക്കന്‍ ഗസ്സയിലേക്ക് പോകണമെന്നാണ് ഇസ്രാഈല്‍ സൈന്യത്തിന്റെ നിര്‍ദേശം. എന്നാല്‍, വടക്കന്‍ ഗസ്സയിലും ആക്രമണം തുടരുകയാണ് സൈന്യം. ഈ അവസരത്തില്‍ എവിടേക്ക് പോകണമെന്നറിയാതെ ആശങ്കപ്പെട്ടിരിക്കുകയാണ് ജനങ്ങള്‍.
ഹമാസിനെ വീണ്ടും സംഘടിക്കുന്നതില്‍ നിന്ന് തടയുക എന്ന ന്യായീകരണം പറഞ്ഞാണ് ഇസ്രായേല്‍ സൈന്യം ഒരാഴ്ച മുമ്പ് സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ജബാലിയ മേഖലയില്‍ മാരകമായ ആക്രമണം നടത്തിയത്. ആക്രമണങ്ങളില്‍ ആയിരക്കണക്കിന് പലസ്തീനിയന്‍ സിവിലിയന്മാര്‍ കുടുങ്ങിയതായി അന്താരാഷ്ട്ര ചാരിറ്റി ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പറഞ്ഞു.