Kerala

കെ സുധാകരന് പാർട്ടിയെ നയിക്കാനുള്ള ആരോഗ്യമുണ്ട്; മാറ്റേണ്ട കാര്യമില്ലെന്ന് മുരളീധരൻ

കെ പി സി സി പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. പാർട്ടി നേതൃത്വത്തിലേക്ക് യുവാക്കൾ വരട്ടെയെന്നും പക്ഷെ അതിന് പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചു. പാർട്ടിയെ നയിക്കാനുള്ള ആരോഗ്യം കെ സുധാകരനുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

തൃശൂർ ഡിസിസി യിൽ പുതിയ അധ്യക്ഷൻ അടിയന്തരമായി നിയമിക്കണമെന്നും കെ മുരളീധരൻ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. തൃശ്ശൂരിൽ ലെയ്‌സൺ കമ്മിറ്റിക്ക് ചെയർമാൻ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അത് രണ്ടും അടിയന്തിരമായി നടപ്പാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മുനമ്പം വിഷയത്തിൽ യുഡിഎഫിന്റെയും പാർട്ടിയുടെയും നിലപാട് വ്യക്തമാണ്. അവിടെ താമസിക്കുന്നവരെ ഒരിക്കലും കുടിയൊഴിപ്പിക്കാൻ പാടില്ല. വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാർ ആണെന്നും മുരളീധരൻ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!