Kerala
കണ്ണൂരിൽ ഏഴ് വയസുകാരി പേരക്കുട്ടിയെ പീഡിപ്പിച്ച കേസ്; മുത്തച്ഛന് 36 വർഷം തടവുശിക്ഷ

കണ്ണൂർ തളിപ്പറമ്പിൽ ഏഴ് വയസുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ച കേസിൽ മുത്തച്ഛന് 36 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടേതാണ് ശിക്ഷാവിധി. തളിപ്പറമ്പ് സ്വദേശിയായ 77കാരനെയാണ് ശിക്ഷിച്ചത്.
മറ്റ് രണ്ട് പേരക്കുട്ടികളെ കൂടി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. ഇതിൽ ഒരു കേസിൽ കണ്ണൂർ പോക്സോ കോടതി ഇയാളെ 20 വർഷം തടവിന് ശിക്ഷ വിധിച്ചിരുന്നു. മൂന്നാമത്തെ കേസിൽ കുട്ടി കൂറുമാറിയതിനെ തുടർന്ന് ശിക്ഷയിൽ നിന്നൊഴിവായി
2023 മെയ്, ജൂൺ മാസങ്ങളിലാണ് ഏഴ് വയസുകാരിയെ ഇയാൾ പീഡിപ്പിച്ചെന്ന് പരാതി ഉയർന്നത്. സ്വന്തം വീട്ടിൽ വെച്ചായിരുന്നു പീഡനം.