National

കെജ്രിവാളിനെ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തിക്കാനാകും പ്രവർത്തിക്കുക: അതിഷി മർലെന

അരവിന്ദ് കെജ്രിവാളിനോട് നന്ദി അറിയിച്ച് ഡൽഹി നിയുക്ത മുഖ്യമന്ത്രി അതിഷി മർലെന. തന്നിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച കെജ്രിവാളിന് നന്ദി. തനിക്ക് ദുഃഖമുണ്ട്. ഡൽഹിയിലെ പ്രിയപ്പെട്ട മുഖ്യമന്ത്രി, തന്റെ സഹോദരൻ കെജ്രിവാൾ ഇന്ന് രാജി നൽകുകയാണ്. കെജ്രിവാളിന്റെ രാജി അറിഞ്ഞ ശേഷം ജനങ്ങൾ കരയുകയാണെന്നും അതിഷി പറഞ്ഞു

ലോക ചരിത്രത്തിൽ തന്നെ ഒരു നേതാവും ചെയ്യാത്ത കാര്യങ്ങളാണ് കെജ്രിവാൾ ജനങ്ങൾക്ക് വേണ്ടി ചെയ്തത്. രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഇത്രയും വലിയ ത്യാഗത്തിന്റെ ഉദാഹരണം ഉണ്ടാകില്ലെന്ന് അതിഷി പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾക്ക് ബിജെപിയോട് ഒരു അതീവ രോഷമാണ്. ഇനിയും കെജ്രിവാളിനെ മുഖ്യമന്ത്രിയായി കൊണ്ടുവരാൻ ആകും പ്രവർത്തിക്കുകയെന്ന് അതിഷി വ്യക്തമാക്കി.

ആംആദ്മി എംഎൽഎമാരുടെ യോഗത്തിലാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ തീരുമാനിച്ചത്. അരവിന്ദ് കെജ്രിവാളിന് തന്റെ പകരക്കാരിയായി പലപ്പോഴും കണ്ടിരുന്നത് അതിഷിയെയായിരുന്നു. ഡൽഹിയിൽ സുഷമ സ്വരാജിനും ഷീല ദീക്ഷിത്തിനും പിന്നാലെ മുഖ്യമന്ത്രിപദത്തിൽ എത്തുന്ന വനിതയായി മാറുകയാണ് അതിഷി.

Related Articles

Back to top button