കരുണാകരന്റെ മകനായത് കൊണ്ട് മുരളിക്ക് അച്ചടക്ക ലംഘനത്തിന് പ്രത്യേക പരിഗണന കിട്ടുന്നുണ്ട്: മുല്ലപ്പള്ളി
കെ മുരളീധരനെതിരെ വിമർശനവുമായി മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുരളീധരൻ ഇതുവരെ പാലക്കാട് പ്രചാരണത്തിന് ഇറങ്ങാതെ നിന്നത് ശരിയായില്ല. പാലക്കാട് പ്രചാരണത്തിന് ഇറങ്ങുന്നത് സംബന്ധിച്ച അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത് ശരിയായില്ല. അച്ചടക്കമുള്ള കോൺഗ്രസുകാരന് യോജിച്ചതല്ല ഇത്തരം പ്രവർത്തികൾ മുരളി അച്ചടക്ക ലംഘനം നടത്തിയോ എന്ന് പാർട്ടി പരിശോധിക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു. കരുണാകരന്റെ മകൻ ആയതു കൊണ്ട് അച്ചടക്ക ലംഘനത്തിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന കിട്ടുന്നുണ്ട്. പാർട്ടിയിൽ അവഗണിക്കപ്പെടുന്നുവെന്ന പരാതിക്ക് ഒരു അടിസ്ഥാനവുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു മുരളിയോട് തൃശ്ശൂരിലേക്ക് പോകാൻ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ. ആവശ്യപ്പെട്ടിരുന്നുവെങ്കിൽ വടകര സേഫ് ആണെന്ന് പറഞ്ഞാൽ പോരെ. രാഷ്ട്രീയത്തിൽ ഇറങ്ങിയത് മുതൽ നിയമസഭയിലേക്കും പാർലമെന്റിലേക്കും മാറി മാറി മത്സരിക്കുന്ന ആളാണ് മുരളീധരൻ എന്നും മുല്ലപ്പള്ളി പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹെലികോപ്ടറിൽ കയറിയാ എന്താ കുഴപ്പം; സതീശനെ ന്യായീകരിച്ച് കെ. മുരളീധരൻ

ആലപ്പുഴ മെഡിക്കൽ കോളജിൽ കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങും; ഇതിനർത്ഥം പൊതിച്ചോറ് നൽകേണ്ട എന്നല്ലന്ന് കെ മുരളീധരൻ

ശബരിമല നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും; മന്ത്രി കെ മുരളീധരൻ

പൊതിച്ചോറിൽ കോംപ്രമൈസ് ഇല്ല; രാഷ്ട്രീയം ആശുപത്രിക്കകത്ത് വേണ്ട: എന്തുവില കൊടുത്തും തടയുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ
