സിപിഎമ്മിലും പവർ ഗ്രൂപ്പുണ്ട്; ആരോപണവിധേയരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് സതീശൻ
സർക്കാരിനും സിപിഎമ്മിനുമെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. ഇവർ കുറ്റവാളികൾക്ക് കുട പിടിക്കുകയാണെന്നും സതീശൻ പറഞ്ഞു. ആരോപണവിധേയരായവരെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാരിനാണ്. ആരോപണവിധേയരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് പ്രശ്നം കൂടുതൽ വഷളാക്കാൻ ഇടയാക്കും. അതിക്രമം നേരിട്ടവർ ധൈര്യമായി വന്ന് അഭിപ്രായം പറഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് നിയമപരമായ പരിഹാരം ഉണ്ടാകുന്നില്ല. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്തൊക്കെയാണ് പറയുന്നത്. സ്ഥാനത്ത് തുടരാൻ പോലും മന്ത്രിക്ക് അർഹതയില്ല. മുകേഷ് രാജിവെക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും സതീശൻ പറഞ്ഞു
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പൊലീസിന്റെ കേരളപ്പിറവി ദിനാഘോഷ പരേഡിൽ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം സ്വീകരിക്കും

റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കേരളത്തിൽ നടത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല; പെൺമക്കൾ എന്നല്ല മക്കൾക്ക് പകർന്ന് നൽകണമെന്നാണ് പറഞ്ഞത്: മുഖ്യമന്ത്രി വിഡി സതീശൻ
