സർക്കാരിനെ കുറിച്ച് സിപിഎം പ്രവർത്തകർക്കും അതൃപ്തി; അതിന്റെ തെളിവാണ് ഇപിയുടെ പുസ്തകമെന്ന് സതീശൻ
രണ്ടാം പിണറായി സർക്കാരിനെ കുറിച്ച് സിപിഎം നേതാക്കളിലും പ്രവർത്തകരിലും അതൃപ്തിയുണ്ടെന്ന് വിഡി സതീശൻ. അതിന്റെ തെളിവാണ് ഇപി ജയരാജന്റെ പുസ്തകം. വലിയൊരു വിഭാഗം സഖാക്കൾ സർക്കാരിന് എതിരാണ് ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വാർത്തകൾ അദ്ദേഹം നിഷേധിച്ചെങ്കിലും അത് പിന്നീട് സ്ഥിരീകരിക്കും. സിപിഎമ്മിൽ കലാപമാണ്. പുസത്കത്തിന്റെ പ്രകാശനം തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നും സതീശൻ ആരോപിച്ചു സർക്കാരിനോടുള്ള സിപിഎം പ്രവർത്തകരുടെ അഭിപ്രായമാണ് പുസ്തകത്തിലുള്ളത്. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി സരിനെ കുറിച്ചുള്ള ജയരാജന്റെ വാക്കുകൾ സിപിഎമ്മിലെ കലാപമാണെന്നും സതീശൻ പറഞ്ഞു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

പൊലീസിന്റെ കേരളപ്പിറവി ദിനാഘോഷ പരേഡിൽ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം സ്വീകരിക്കും

റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കേരളത്തിൽ നടത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല; പെൺമക്കൾ എന്നല്ല മക്കൾക്ക് പകർന്ന് നൽകണമെന്നാണ് പറഞ്ഞത്: മുഖ്യമന്ത്രി വിഡി സതീശൻ
