ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവ്; വിഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമെന്ന് വെള്ളാപ്പള്ളി
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമാണെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. തറ, പറ പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞു കോൺഗ്രസിലെ ആളുകൾ സതീശനെ സഹിച്ച് ക്ഷമയുടെ നെല്ലിപ്പലക കണ്ടു. 20226ൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ല. കോൺഗ്രസിന്റെ മുഖ്യമന്ത്രി മുഖമായി ചെന്നിത്തലയെ പരിഗണിക്കാമെന്നാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു കഴിഞ്ഞ ദിവസവും സതീശനെ വിമർശിച്ച് വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിന് പരിഗണിക്കാനാകുന്ന നേതാവ് രമേശ് ചെന്നിത്തലയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പൊലീസിന്റെ കേരളപ്പിറവി ദിനാഘോഷ പരേഡിൽ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം സ്വീകരിക്കും

റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കേരളത്തിൽ നടത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല; പെൺമക്കൾ എന്നല്ല മക്കൾക്ക് പകർന്ന് നൽകണമെന്നാണ് പറഞ്ഞത്: മുഖ്യമന്ത്രി വിഡി സതീശൻ
