സംസ്ഥാനത്ത് ഇന്നും കനത്ത മഴയും കാറ്റും ശക്തമായ ഇടിമിന്നലും: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഈ ജില്ലകളിൽ അതിശക്തമായ മഴക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കോ സാധ്യതയുണ്ട്. ഒൻപത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട് ഒഴികെ യുള്ള ഒൻപത് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ആഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വടക്കൻ കേരളത്തിൽ മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

മഹാരാഷ്ട്രയിൽ കനത്ത മഴയും ഉരുൾപൊട്ടലും: മുംബൈ-പൂനെ എക്സ്പ്രസ് വേ അടച്ചു; ട്രെയിനുകൾ റദ്ദാക്കി, ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു
സ്വത്ത് തർക്കം: കൊണ്ടോട്ടിയിൽ അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
