യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭക്ക് കൈമാറണമെന്ന് സുപ്രീം കോടതി
പള്ളി തർക്ക കേസിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. ആറ് പള്ളികളുടെ ഭരണനിർവഹണം ഓർത്തഡോക്സ് സഭക്ക് കൈമാറണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളുടെ കാര്യത്തിലാണ് സുപ്രീം കോടതി നിർദേശം. സെമിത്തേരി അടക്കമുള്ള സൗകര്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും നൽകണം. ഇക്കാര്യത്തിൽ ഓർത്തഡോക്സ് സഭ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. സൗഹൃദപരമായി തീർക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി കൈമാറ്റം നടപ്പാക്കിയ ശേഷം രണ്ടാഴ്ചക്കുള്ളിൽ സത്യവാങ്മൂലം നൽകണം. എല്ലാവർക്കും ഒന്നിച്ച് നല്ലൊരു ക്രിസ്മസ് ആഘോഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് തടയാൻ കർശന മാർഗ്ഗനിർദേശങ്ങളുമായി സുപ്രീം കോടതി; ‘മ്യൂൾ’ അക്കൗണ്ടുകൾ പൂട്ടി കെട്ടാൻ റിസർവ് ബാങ്കിന് നിർദ്ദേശം

നിലവിലുള്ള നിബന്ധനകൾ തുടരുന്നിടത്തോളം പെല്ലറ്റ് ഗണ്ണുകൾ നിരോധിക്കാനാകില്ല; സുപ്രീം കോടതി

‘മാറിടത്തിൽ സ്പർശിക്കുന്നത് പീഡനമല്ല’; ഹൈക്കോടതി വിധി തള്ളി സുപ്രീം കോടതി പുതിയ മാർഗനിർദേശങ്ങൾ അംഗീകരിച്ചു
