Friday, 27 November 2026 About Us · Contact Us

കൊലപാതകത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വഴിയായി കാണുന്നില്ല; ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

Binoy Viswam - കൊലപാതകത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വഴിയായി കാണുന്നില്ല; ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തെ തള്ളി സിപിഐ. കൊലപാതകമല്ല, ആശയത്തിന്റേതാണ് രാഷ്രട്രീയമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എന്തിനുവേണ്ടിയാണെങ്കിലും കൊലവിളി പാടില്ല, കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്തിന്റെ പേരിലാണെങ്കിലും കൊലപാതകത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വഴിയായി സിപിഐ കാണുന്നില്ല. കൊലവിളികളും അതിന്റെ കണക്ക് പറയലും അതിന്റെ മഹത്വം പറയലുമല്ല കമ്യൂണിസ്റ്റ് വഴി. കമ്യൂണിസ്റ്റ് വഴി സ്‌നേഹത്തിന്റെ വഴിയാണ്. മനുഷ്യസ്‌നേഹത്തിന്റെ മറ്റൊരു പേരാണ് കമ്മ്യൂണിസം. അതാണ് സിപിഐയുടെ ബോധ്യം,’ അദ്ദേഹം പറഞ്ഞു.

കൂത്തുപറമ്പ് രക്തസാക്ഷിദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ചീമേനി സംഭവം അടക്കം ഓര്‍മിപ്പിച്ചുകൊണ്ടാണ് ടി ഐ മധുസൂദനന്‍ കൊലവിളി പ്രസംഗം നടത്തിയത്. തണുപ്പിലിരുന്ന് തടവും ശിക്ഷയും കൊടുത്ത് ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ ഇല്ലാതാക്കാന്‍ ജഡ്ജിക്ക് കഴിയില്ലെന്നായിരുന്നു കോടതി വിധിയോടുള്ള ടി ഐ മധുസൂദനന്റെ പ്രതികരണം.

ചീമേനിയില്‍ സിപിഐഎം പ്രവര്‍ത്തകരെ ചുട്ടുകൊന്ന പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും എന്നാല്‍ അവരാരും ഇന്ന് ജീവനോടെയില്ലെന്ന കാര്യം ഓര്‍മിക്കുന്നത് നല്ലതാണെന്ന് ചൂണ്ടിക്കാണിച്ച മധുസൂദനന്‍ കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീര്‍ക്കുമെന്നും വെല്ലുവിളിച്ചു.

‘ധനരാജിന്റെ അയല്‍വാസിയായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണ് കേസിലെ ഒന്നാം സാക്ഷി. അദ്ദേഹം ബ്രാഞ്ച് സെക്രട്ടറിയായത് ധനരാജ് കൊല്ലപ്പെട്ടതിന് ശേഷമാണ്. അദ്ദേഹം പറഞ്ഞതൊന്നും കോടതിക്ക് ബോധ്യമില്ല. അദ്ദേഹം സിപിഐഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്. സഹകരണ ബാങ്ക് ജീവനക്കാരനാണ്. ഈ രാഷ്ട്രീയത്തിന്റെ മുഖ്യവക്താവാണ്. അതുകൊണ്ട് പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ല. നിങ്ങള്‍ അംഗീകരിക്കണ്ട. ഈ കോടതികളും ഞങ്ങളെ പരിഹസിക്കുന്നവരും ആലോചിക്കേണ്ട കാര്യമുണ്ട്, അഞ്ചുപേരെ ചുട്ടുകൊന്നിട്ടുള്ള ചീമേനിയിലെ സംഭവത്തില്‍ ഒരു കോടതിയും ഒരാളെയും ശിക്ഷിച്ചിട്ടില്ല എന്ന കാര്യം. പക്ഷെ അവരാരും ഇന്ന് ജീവിനോടെയില്ല എന്ന കാര്യം ഈ ഭരണകൂടം ഓര്‍മിക്കുന്നത് നല്ലതാണ്. ഞങ്ങളാരും ഒരു അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തീര്‍ക്കും. അതിലൊന്നും ഈ പ്രസ്ഥാനത്തിന് യാതൊരു മടിയുമില്ലെ’ന്നും ടി ഐ മധുസൂദനന്‍ വെല്ലുവിളിച്ചു

അതേസമയം, മധുസൂദനന്റെ പ്രസംഗത്തെ സര്‍ക്കാര്‍ ഗൗരവതരമായി കാണുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. മുന്‍പ് ജനപ്രതിനിധിയായിരുന്ന ഒരാള്‍ ഒരിക്കലും ഇത്തരത്തില്‍ കൊലവിളി പ്രസംഗം നടത്താന്‍ പാടില്ലായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കൊലവിളി പ്രസംഗം; ടി.ഐ. മധുസൂദനനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു

കൊലവിളി പ്രസംഗം; ടി.ഐ. മധുസൂദനനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു

5 മണിക്കൂർ മുൻപ്
നാട്ടിൽ ഭീതി പടർത്തി നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാൻ ശ്രമം; ടി.ഐ. മധുസൂദനനെതിരെ രൂക്ഷ വിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ

നാട്ടിൽ ഭീതി പടർത്തി നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാൻ ശ്രമം; ടി.ഐ. മധുസൂദനനെതിരെ രൂക്ഷ വിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ

19 മണിക്കൂർ മുൻപ്
സിനിമാ ബഹിഷ്‌കരണത്തിൽ നിന്ന് ഒടിടിയിലേക്ക്; പാക് ഉള്ളടക്കങ്ങൾക്ക് ഇന്ത്യയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ നാൾവഴി

സിനിമാ ബഹിഷ്‌കരണത്തിൽ നിന്ന് ഒടിടിയിലേക്ക്; പാക് ഉള്ളടക്കങ്ങൾക്ക് ഇന്ത്യയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ നാൾവഴി

20 മണിക്കൂർ മുൻപ്
പുനരുപയോഗ ഊർജ പദ്ധതിക്ക് മുന്നിൽ പരിസ്ഥിതി ആശങ്ക; പിണവൂരിൽ വനവും ആനത്താരകളും ജനജീവിതവും ഭീഷണിയിലെന്ന് പരിസ്ഥിതി പ്രവർത്തകർ

പുനരുപയോഗ ഊർജ പദ്ധതിക്ക് മുന്നിൽ പരിസ്ഥിതി ആശങ്ക; പിണവൂരിൽ വനവും ആനത്താരകളും ജനജീവിതവും ഭീഷണിയിലെന്ന് പരിസ്ഥിതി പ്രവർത്തകർ

20 മണിക്കൂർ മുൻപ്
പത്മിനി തോമസിന്റെ കത്ത് സ്വീകരിക്കും; കോൺഗ്രസിലേക്ക് കൂടുതൽ പേർ എത്തുന്നത്:നല്ല കാര്യം: മന്ത്രി സണ്ണി ജോസഫ്

പത്മിനി തോമസിന്റെ കത്ത് സ്വീകരിക്കും; കോൺഗ്രസിലേക്ക് കൂടുതൽ പേർ എത്തുന്നത്:നല്ല കാര്യം: മന്ത്രി സണ്ണി ജോസഫ്

20 മണിക്കൂർ മുൻപ്
കൊലവിളി പ്രസംഗങ്ങൾ ഇതാദ്യമായിട്ടല്ല; ടി.ഐ. മധുസൂദനനെതിരെ രൂക്ഷ വിമർശനവുമായി കെ.കെ. രമ

കൊലവിളി പ്രസംഗങ്ങൾ ഇതാദ്യമായിട്ടല്ല; ടി.ഐ. മധുസൂദനനെതിരെ രൂക്ഷ വിമർശനവുമായി കെ.കെ. രമ

22 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ