കേരളം കണ്ട ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവാണ് വിഡി സതീശൻ: മന്ത്രി റിയാസ്
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരിഹാസവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളം കണ്ട ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്ന് റിയാസ് പരിഹസിച്ചു. മലപ്പുറം ജില്ലയെ കുറിച്ച് ചർച്ച നടത്താൻ തീരുമാനിച്ചപ്പോൾ സതീശൻ ഓടിയൊളിച്ചു. കേരളത്തിലെ പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവ് ആര് എന്നതിൽ ഒരു അവാർഡ് പ്രഖ്യാപിച്ചാൽ അതിന് അർഹൻ വിഡി സതീശൻ ആയിരിക്കും. മലപ്പുറം വിഷയത്തിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകുന്നു. അതിൽ ചർച്ചക്ക് മുഖ്യമന്ത്രി തയ്യാറാകുമ്പോൾ പ്രതിപക്ഷ നേതാവ് ഓടിയിടത്ത് പുല്ല് മുളച്ചിട്ടില്ല ചർച്ച നടന്നാൽ സതീശനെ ആംബുലൻസിൽ കൊണ്ടുപോകേണ്ടി വന്നാനെ. ഇത്തരം പോരാട്ടത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനാകില്ല. മുൻ പ്രതിപക്ഷ നേതാവ് തന്നെ സഭ ഇന്ന് വരെ കാണാത്ത സംഭവവികാസമാണ് നടന്നതെന്ന് പറഞ്ഞു കഴിഞ്ഞെന്നും റിയാസ് പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പൊലീസിന്റെ കേരളപ്പിറവി ദിനാഘോഷ പരേഡിൽ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം സ്വീകരിക്കും

റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കേരളത്തിൽ നടത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല; പെൺമക്കൾ എന്നല്ല മക്കൾക്ക് പകർന്ന് നൽകണമെന്നാണ് പറഞ്ഞത്: മുഖ്യമന്ത്രി വിഡി സതീശൻ
