National

കൊൽക്കത്ത ബലാത്സംഗ കൊലപാതകം; സുപ്രിം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായ കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അതേസമയം ബംഗാളിലെ സാഹചര്യം വിശദീകരിക്കാൻ ഗവർണർ സി വി ആനന്ദബോസ് ഇന്ന് രാഷ്ട്രപതിയെ കാണും

അമിത് ഷായെയും ഗവർണർ കാണുന്നുണ്ട്. സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം തുടരുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയത്തിന് മുന്നിൽ സമാന്തര ഒപി സജ്ജമാക്കിയുള്ള ഡോക്ടർമാരുടെ സമരം ഇന്ന് ആരംഭിക്കും

കേസിൽ പ്രതി സഞ്ജയ് റോയിയെ നുണ പരിശോധന നടത്താൻ സിബിഐ ക്ക് അനുമതി. ഡോക്ടറുടേത് അതിക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മരിക്കുന്നതിന് മുമ്പ് ഡോക്ടർക്ക് ക്രൂര മർദ്ദനമേറ്റെന്നും ലൈംഗികാതിക്രമം നടന്നെന്നും റിപ്പോർട്ടിലുണ്ട്.

തല, മുഖം, കഴുത്ത്, കൈകൾ,സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായലായി 14 ലേറെ മുറിവുകളാണ് ഡോക്ടറുടെ ശരീരത്തിലുണ്ടായിരുന്നത്. കൈകൊണ്ട് കഴുത്ത് ഞെരിച്ചതാണ് മരണകാരണം. ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടായി. ശരീരത്തിൽ പലയിടത്തും രക്തം കട്ട പിടിച്ചിരുന്നു. ഇങ്ങനെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

 

 

Related Articles

Back to top button