Technology

ഡ്യുവല്‍ ഡിസ്‌പ്ലേ ഫോണുമായി ലാവ; അഗ്‌നി 3 ശരിക്കും തീയാവും

നോയിഡ: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ കളംനിറഞ്ഞാടുന്ന ഇന്ത്യയില്‍ അവയെപ്പോലും അതിശയിപ്പിക്കുന്ന, ഡ്യുവല്‍ അമോലെഡ് ഡിസ്‌പ്ലേ ഫീച്ചറുമായി ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട്ട്‌ഫോണ്‍. ഇന്ത്യന്‍ കമ്പനിയായ ലാവയാണ് 25,000 രൂപയില്‍ താഴെ മാത്രം വിലയിലുള്ള കിടിലന്‍ ഫോണുമായി രംഗത്തെത്തിയിരിക്കുന്നത്. ആമസോണ്‍ വഴിയാണ് വില്‍പ്പന. തുടക്കത്തില്‍ ആകര്‍ഷകമായ ലോഞ്ച് ഓഫര്‍ സഹിതം ഈ ഫോണ്‍ വാങ്ങാനാകും.

ഇന്ത്യയില്‍ ആദ്യമായി സ്മാര്‍ട്ട്‌ഫോണുകളുടെ സെഗ്മെന്റില്‍ ഡ്യുവല്‍ അമോലെഡ് ഡിസ്‌പ്ലേ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ എന്ന കീര്‍ത്തിയുമായാണ് ലാവ അഗ്‌നി 3 5ജി ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. കോളുകള്‍ക്ക് മറുപടി നല്‍കാനും നോട്ടിഫിക്കേഷനുകള്‍ കാണാനുമൊക്കെ കഴിയുന്ന സെക്കന്‍ഡറി ഡിസ്‌പ്ലേയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പ്രിസ്‌റ്റൈന്‍ ഗ്ലാസ്, ഹീതര്‍ ഗ്ലാസ് കളര്‍ വേരിയന്റുകളിലാണ് ഈ ഫോണ്‍ ലഭ്യമാവുന്നത്. ചാര്‍ജര്‍ സഹിതവും ചാര്‍ജര്‍ ഇല്ലാതെയും ഈ ഫോണ്‍ വാങ്ങാം. ലാവ അഗ്‌നി 3 5ജിയുടെ 8 ജിബി + 128 ജിബി മോഡല്‍ ചാര്‍ജര്‍ ഇല്ലാതെ വാങ്ങുമ്പോള്‍ 20,999 രൂപ നല്‍കിയാല്‍ മതി.

7300എക്‌സ് ഡിമെന്‍സിറ്റി ചിപ്‌സെറ്റ് കരുത്തില്‍, 50എംപി ട്രിപ്പിള്‍ എഐ ക്യാമറ, 66ഡബ്ലിയു ഫാസ്റ്റ് ചാര്‍ജ്, 5000 എഎഎച്ച് ബാറ്ററി എന്നിങ്ങനെ മികച്ച ഫീച്ചറുകളാണ് ഇതിനുള്ളത്. പ്രധാന ഡിസ്‌പ്ലേ 6.78 ഇഞ്ച് 3ഡി കര്‍വ്ഡ് സ്‌ക്രീനുമായാണ് എത്തുന്നത്. എഐ പിന്തുണയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഫോണിനുള്ളത്. അതില്‍ ഒഐഎസ് + ഇഐഎസ് പിന്തുണയുള്ള 1/1.55 സോണി സെന്‍സറോട് കൂടിയ 50എംപി പ്രൈമറി ക്യാമറയും 3എക്‌സ് ഒപ്റ്റിക്കല്‍ സൂം+ഇഐഎസ് പിന്തുണയുള്ള 8 എംപി ടെലിഫോട്ടോ ക്യാമറയും എഫ് 2.2 അപ്പേര്‍ച്ചര്‍ ഉള്ള 8എംപി അള്‍ട്രാ വൈഡ് ക്യാമറയും ഉള്‍പ്പെടുന്നു. ഫ്രണ്ടില്‍ സാംസങ് സെന്‍സറോട് കൂടിയ 16എംപി സെല്‍ഫി ക്യാമറയുമുണ്ട്.

1.5കെ റെസല്യൂഷന്‍, 10-ബിറ്റ്, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, എച്ച്ഡിആര്‍, വൈഡ്വിന്‍ എല്‍1, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ്, സ്‌ട്രോങ്ങ് എക്സ്-ആക്‌സിസ് ലീനിയര്‍ ഹാപ്റ്റിക്സ് ഫീച്ചറുകളുടെ ഘോഷയാത്രയാണ് ലാവ അഗ്‌നി 3 5ജിയുടേത്.

ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ലാവ അഗ്‌നി 3യുടെ പ്രവര്‍ത്തനം. മൂന്ന് വര്‍ഷത്തെ ഒഎസ് അപ്‌ഗ്രേഡുകളും നാല് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ലാവ അഗ്‌നി 3യുടെ റിയര്‍ പാനലിലും ക്യാമറ മൊഡ്യൂളിനോട് ചേര്‍ന്ന് ഒരു 1.74 ഇഞ്ച് മിനി ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു. സാധാരണയായി ഫോണിന്റെ ഫ്രണ്ടിലുള്ള ഡിസ്‌പ്ലേയാണ് നാം കണ്ടിട്ടുള്ളത്. എന്നാല്‍ ഇന്‍സ്റ്റാ സ്‌ക്രീന്‍ എന്നാണ് കമ്പനി ഈ രണ്ടാം സ്‌ക്രീനിനെ വിളിക്കുന്നത്. റിയര്‍ പാനലിലെ ഒഐഎസ് പിന്തുണയുള്ള സോണി സെന്‍സര്‍ ക്യാമറ ഉപയോഗിച്ച് സെല്‍ഫി ഫോട്ടോകളും വീഡിയോകളും എടുക്കാന്‍ ക്യാമറ മൊഡ്യൂളിനോട് ചേര്‍ന്നുള്ള ഈ മിനി ഡിസ്‌പ്ലേയിലൂടെ സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

അറിയിപ്പുകള്‍ കാണുക, മ്യൂസിക് പ്ലെയര്‍, കോളുകള്‍ സ്വീകരിക്കുക, സ്റ്റെപ്സ് & കലോറി ട്രാക്കര്‍, റെക്കോര്‍ഡര്‍, ടൈമര്‍, സ്റ്റോപ്പ് വാച്ച്, കാലാവസ്ഥപോലുള്ള ഉപയോഗപ്രദമായ ആപ്പുകള്‍ ഉപയോഗിക്കാനും ഈ സെക്കന്‍ഡറി ഡിസ്‌പ്ലേ ഉപകാരപ്പെടും. 8ജിബി എല്‍പിഡിഡിആര്‍5 റാമും 8ജിബി വെര്‍ച്വല്‍ റാമും 256ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജും അഗ്‌നി 3 5ജിയില്‍ ഉണ്ട്. ഫോണ്‍ ചൂടാകാതിരിക്കാനും മികച്ച പെര്‍ഫോമന്‍സിനായും ലാര്‍ജ് വേപര്‍ ചേമ്പര്‍ കൂളിംഗ് ടെക്‌നോളജിയും ഇതിലുണ്ട്. ചുരുക്കി പറഞ്ഞാല്‍ നിലവില്‍ വിപണിയിലുള്ള മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും എന്തെല്ലാമുണ്ടോ അതെല്ലാം ഒന്നൊഴിയാതെ അഗ്നി 3 5ജിയില്‍ ഉണ്ടെന്ന് പറയാം.

Related Articles

Back to top button