GulfSaudi Arabia
പക്ഷാഘാതത്തെ തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം ആശുപത്രിയില്‍ കഴിഞ്ഞ മലയാളി മരിച്ചു

റിയാദ്: രണ്ടുവര്‍ഷത്തോളം അല്‍ഹസയിലെ ആശുപത്രിയില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. മൂന്ന് പതിറ്റാണ്ടിലധികം ഹുഫൂഫില്‍ തയ്യല്‍വേല ചെയ്തിരുന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി കല്ലമ്പലം ചേലങ്കാട്ട് വീട്ടില്‍ സതീശന്‍ നാണു (66) ആണ് മരണത്തിന് കീഴടങ്ങിയത്.
20 മാസത്തില്‍ അധികമായി ശരീരം പൂര്‍ണ്ണമായി തളര്‍ന്നു ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. അല്‍ഹസയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നവോദയ ഹുഫൂഫ് മേഖലാ സെന്‍ട്രല്‍ യൂണിറ്റിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സംസ്‌കാരം പിന്നീട് നടത്തുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി: ഭാര്യ: ശോഭ. മകള്‍: ശ്രുതി.