World
മലയാളി യുവാവിനെ യുകെയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മലയാളി യുവാവിനെ യുകെയിൽ മരിച്ച നിലയിൽ കണ്ടെത്തി. യുകെ സൗത്ത് യോർക്ക്‌ഷെയറിന് സമീപമുള്ള റോഥർഹാമിലെ താമസസ്ഥലത്താണ് കെയർ ഹോം ജീവനക്കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ഞാറയിൽകോണം സ്വദേശി വൈഷ്ണവ് വേണുഗോപാലാണ്(26) മരിച്ചത്. ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് ഉടൻ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. 2021ൽ ഭാര്യ അഷ്ടമി സതീഷ് വിദ്യാർഥി വിസയിൽ യുകെയിൽ എത്തിയതിന് പിന്നാലെയാണ് വൈഷ്ണവും യുകെയിൽ എത്തിയത്.