മനാമ ഡയലോഗ്: സഊദി വിദേശകാര്യ മന്ത്രി ബഹ്‌റൈനിലെത്തി

മനാമ: മനാമ ഡയലോഗ് 2024ല്‍ പങ്കെടുക്കാനായി സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ബഹ്‌റൈനിലെത്തിയതായി സഊദി പ്രസ് ഏജന്‍സി അറിയിച്ചു. ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുലത്തീഫ് അല്‍ സയാനിയും സഊദി എംബസിയിലെ ചാര്‍ജ് ഡി’ അഫയേഴ്‌സ് ഫഹദ് ബിന്‍ മുനിഖറും ചേര്‍ന്ന് വിദേശകാര്യ മന്ത്രിയെ സ്വീകരിച്ചു.
ഐഐഎസ്എസ്(ഇന്റെര്‍നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ്) ആണ് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് വാര്‍ഷിക സുരക്ഷാ സമ്മിറ്റായ മനാമ ഡയലോഗ് സംഘടിപ്പിക്കുന്നത്. 2004 മുതല്‍ ആരംഭിച്ച സമ്മിറ്റില്‍ സങ്കീര്‍ണമായ വിഷയങ്ങളില്‍ രാജ്യങ്ങള്‍ക്കിടയിലെ സഹകരണവും നയരൂപീകരണവുമാണ് ചര്‍ച്ച ചെയ്യാറ്. മിഡില്‍ ഈസ്റ്റിന്റെ സുരക്ഷ, സാമ്പത്തിക സുസ്ഥിരത, രാജ്യാന്തര നയതന്ത്രം തുടങ്ങിയ വിഷയങ്ങളും ഓരോ വര്‍ഷവും നടക്കുന്ന മനാമ ഡയലോഗില്‍ വിശദമായി ചര്‍ച്ച ചെയ്യാറുണ്ട്.