മുൻ പ്രധാനമന്ത്രിയും കോൺഗ്രസിന്റെ അനിഷേധ്യനായ നേതാവുമായ മൻമോഹൻസിംഗ് അന്തരിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ചായിരുന്നു മരണം.
92 വയസ്സുകാരനായ അദ്ദേഹത്തെ ശ്വാസ തടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിച്ചത്. ഇന്ന് രാത്രി എട്ടുമണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യനില വഷളായി തുടരുകയാണെന്നും വിദഗ്ധ ചികിത്സ നൽകിക്കൊണ്ടിരിക്കുകയാണെന്നും ആശുപത്രി വൃത്ത്ങ്ങൾ നേരത്തെ അറിയിച്ചിരുന്നു. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
പത്തുവർഷം രാജ്യം ഭരിച്ച മൻമോഹൻ സിംഗ് രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധൻ കൂടിയാണ്. നരസിംഹറാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്നു.
ബിജെപിയുടെ വ്യാപകമായ ആരോപണങ്ങൾക്കും പരിഹാസങ്ങൾക്കും വിധേയനായ അദ്ദേഹം വിമർശനങ്ങളെ പുഞ്ചിരിയോടെ നേരിടുന്ന വ്യക്തിത്വമായിരുന്നു.