National
മാസപ്പടി കേസ്: സിഎംആർഎല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും
എക്‌സാലോജിക് മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ചന്ദ്രധാരി സിംഗിന്റെ ബെഞ്ച് കേസിൽ വിശദമായ വാദം കേൾക്കും. കഴിഞ്ഞതവണ കേസിൽ വാദം കേൾക്കവേ സിഎംആർഎല്ലിനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് എസ്എഫ്ഐഒ കോടതിയിൽ ഉന്നയിച്ചത്.
സിഎംആർഎൽ പണം നൽകിയത് ഭീകര പ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കാണോ എന്ന് സംശയം ഉണ്ടെന്ന് എസ്എഫ്ഐഒ കോടതിയിൽ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നുവെന്നും എസ്എഫ്ഐഒ കോടതിയെ അറിയിച്ചു.
ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയ വിഷയത്തിൽ മറ്റൊരു അന്വേഷണം നടത്തുന്നത് ചട്ട വിരുദ്ധം ആണെന്നാണ് കേസിലെ സിഎംആർഎല്ലിന്റെ വാദം. ഹർജിയിൽ കക്ഷിചേരാനുള്ള ഷോൺ ജോർജിന്റെ അപേക്ഷയിലും വാദം കേൾക്കും.