Gulf

യുഎഇയിൽ സൗദി അതിർത്തിക്ക് സമീപം നേരിയ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി

യുഎഇ-സൗദി അതിർത്തിക്ക് സമീപം ഭൂചലനം. ബത്ഹായിയിൽ നിന്ന് 11 കിലോമീറ്റർ അകലെ യുഎഇയിലെ അൽ സിലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കൈയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി.

ഭൂചലനത്തെ തുടർന്ന് പ്രദേശത്ത് നേരിയ പ്രകമ്പനമുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച ഖോർഫക്കാനിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

രാത്രി 8.35നാണ് അന്ന് ഭൂചലനമുണ്ടായത്. അന്നും നാശനഷ്ടങ്ങളൊന്നും സംഭവിച്ചിരുന്നിലല്.

Related Articles

Back to top button
error: Content is protected !!