Kerala
താനൂരില്‍ മകളെ കൊന്ന് മാതാവ് ആത്മഹത്യ ചെയ്തു
മാനസിക വെല്ലുവിളി നേരിടുന്ന മകളാണ് കൊല്ലപ്പെട്ടത്

താനൂരില്‍ മാനസിക വെല്ലുവിൡനേരിടുന്ന യുവതിയെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തതായി റിപോര്‍ട്ട്. മാതാവ് ലക്ഷ്മി ദേവിയും മകള്‍ ദീപ്തിയുമാണ് മരിച്ചത്.
അമ്മയെ തൂങ്ങിമരിച്ച നിലയിലും മകള്‍ കട്ടിലില്‍ കൊല്ലപ്പെട്ട നിലയിലുമാണ് ഉണ്ടായിരുന്നത്. മരുമകള്‍ കുളിക്കാന്‍ പോയ സമയത്തായിരുന്നു സംഭവം.
മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.