സാധാരണക്കാരുടെ സ്വപ്ന ഫോണായി Moto G35 5G ഇന്ത്യയിലെത്തി

ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ തേടിയ ഇന്ത്യയിലെ ആരാധകർക്കായി മോട്ടറോള ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി 10000 രൂപയിൽ താഴെ വിലയിൽ അവതരിപ്പിച്ചിരിക്കുന്നു. മോട്ടോ ജി35 5ജി (moto g35 5G) എന്നാണ് ഇതിന്റെ പേര്. 4K വീഡിയോ റെക്കോർഡിംഗുള്ള സെഗ്‌മെൻ്റിലെ ആദ്യത്തെ ഫോൺ എന്നത് ഉൾപ്പെടെ ഒരുപാട് പ്രത്യേകതകൾ ഈ ഫോണിന് ഉണ്ട് എന്ന് മോട്ടറോള അവകാശപ്പെടുന്നു. ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും 6.72-ഇഞ്ച് FHD+ 120Hz LCD സ്‌ക്രീനും 1000 nits വരെ പീക്ക് ബ്രൈറ്റ്നസും ഉൾപ്പെടെ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
മോട്ടോ ജി35 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.72 ഇഞ്ച് (2400 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 240Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റ്, HDR10, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
മോട്ടോ ജി35 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.72 ഇഞ്ച് (2400 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 240Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റ്, HDR10, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
4GB LPDDR4x റാം, 4 ജിബി വെർച്വൽ റാം, 128GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും മോട്ടോ ജി35 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെയുള്ള 12 5G ബാൻഡുകളുള്ള സെഗ്‌മെൻ്റിലെ ഏറ്റവും വേഗതയേറിയ 5G ഫോണാണ് ഇതെന്ന് കമ്പനി പറയുന്നു.
ക്യാമറയുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ ജി35 5ജിയിൽ ഉളളത്. 50MP മെയിൻ ക്യാമറയും 8MP അൾട്രാ വൈഡ് ക്യാമറയും ഇതിൽ അടങ്ങുന്നു. 4 കെ വീഡിയോ റെക്കോർഡിംഗുള്ള സെഗ്‌മെൻ്റിലെ ആദ്യത്തെ ഫോണാണിതെന്ന് കമ്പനി പറയുന്നു. സെൽഫിക്കും മറ്റുമായി 16MP ഫ്രണ്ട് ക്യാമറയാണ് ഇതിൽ നൽകിയിരിക്കുന്നത്
ക്യാമറയുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ ജി35 5ജിയിൽ ഉളളത്. എഫ്/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറയും എഫ്/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ക്യാമറയും എൽഇഡി ഫ്ലാഷും ഇതിൽ അടങ്ങുന്നു. 4 കെ വീഡിയോ റെക്കോർഡിംഗുള്ള സെഗ്‌മെൻ്റിലെ ആദ്യത്തെ ഫോണാണിതെന്ന് കമ്പനി പറയുന്നു. സെൽഫിക്കും മറ്റുമായി f/2.45 അപ്പേർച്ചർ ഉള്ള16MP ഫ്രണ്ട് ക്യാമറയാണ് ഇതിൽ നൽകിയിരിക്കുന്നത്.
സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, 3.5എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, വാട്ടർ റിപ്പല്ലൻ്റ് ഡിസൈൻ (IP52), 5G (n1/n3/n5/n7/n8/n20/n28/n38/n40/n41/n77/n78 ബാൻഡുകൾ), 4G VoLTE, Wi-Fi 802.11 ac, Bluetooth 5.0, GPS + GLONASS, യുഎസ്ബി ടൈപ്പ് സി തുടങ്ങിയ ഫീച്ചറുകളും മോട്ടോ ജി35 5ജിയിലുണ്ട്.
18W ചാർജിംഗ് ഉള്ള 5000mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക്, ഗുവ റെഡ് എന്നീ നിറങ്ങളിൽ ഇത് വാങ്ങാനാകും. മോട്ടോ g35 5ജിയുടെ സിംഗിൾ 4GB + 128GB മോഡലിന് 9,999 രൂപയാണ് വില.
ഡിസംബർ 16ന് ഉച്ചയ്ക്ക് 12 മുതൽ മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വിൽപ്പനയ്ക്ക് എത്തും.