Kerala

എംഎസ്എഫ് മതസംഘടന; ക്യാമ്പസുകളിൽ മാറ്റി നിർത്തണമെന്ന് കെ എസ് യു ജില്ലാ സെക്രട്ടറി

എംഎസ്എഫ് വർഗീയ സംഘടനയാണെന്ന എസ് എഫ് ഐ നേതൃത്വം പറഞ്ഞതിന് പിന്നാലെ ശരിവെച്ച് കെ എസ് യു നേതാവും രംഗത്ത്. എംഎസ്എഫ് മതസംഘടന തന്നെയാണെന്ന് കെ എസ് യു കണ്ണൂർ ജില്ലാ സെക്രട്ടറി സിഎച്ച് മുബാസ് വിമർശിച്ചു. മുഖം മറച്ച് ക്യാമ്പസിൽ മതം പറഞ്ഞ് വേർതിരിക്കുന്നവരാണ് എംഎസ്എഫ് എന്നും ഇവരെ കണ്ണൂരിലെ ക്യാമ്പസുകളിൽ നിന്ന് അകറ്റി നിർത്തണമെന്നും മുബാസ് പറഞ്ഞു

മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ചില ഇത്തിൾക്കണ്ണികൾ കണ്ണൂരിന്റെ പല ഭാഗത്തായി തല പൊക്കിയിട്ടുണ്ട്. സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്‌കാരം നാടിന് ആപത്താണ്.

കെ എസ് യു സ്ഥാനാർഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളിക്കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞ് അതിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിച്ച ഈ സംഘടന ക്യാമ്പസുകളിൽ വർഗീയ ചിന്തകളുടെ അപോസ്തലൻമാരായി പ്രവർത്തിക്കുകയാണ്. 21ാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത എംഎസ്എഫ് സ്വയം തിരുത്താൻ തയ്യാറല്ലെങ്കിൽ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുന്ന കാലം വിദൂരമല്ലെന്നും മുബാസ് പറഞ്ഞു

Related Articles

Back to top button
error: Content is protected !!