Kerala
മുംബൈ ഭീകരാക്രമണ കേസ്: തഹാവൂർ റാണയെ കോടതിയിൽ ഹാജരാക്കി

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ കോടതിയിൽ ഹാജരാക്കി. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് ഹാജരാക്കിയത്. എൻഐഎ കസ്റ്റഡി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കിയത്. മുംബൈ ഭീകരാക്രമണ കേസിൽ തനിക്ക് പങ്കില്ലെന്നും ഭീകരാക്രമണത്തിന്റെ ആസൂത്രണത്തിന് പിന്നിൽ ഡേവിഡ് കോൾമാൻ ഹെഡ്‌ലി ആണെന്നും റാണ മൊഴി നൽകിയിരുന്നു
മുംബൈയും ഡൽഹിയും കേരളവും താൻ സന്ദർശിച്ചിരുന്നുവെന്നും കേരളത്തിൽ എത്തിയത് പരിചയക്കാരെ കാണാനാണെന്നും മുംബൈ പോലീസിന് റാണ മൊഴി നൽകി. ആഴ്ചകൾക്ക് മുമ്പാണ് തഹാവൂർ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്
2019ലാണ് പാക് വംശജനായ തഹാവൂർ റാണയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കക്ക് അപേക്ഷ നൽകിയത്. ഇതിനെതിരെ റാണ അമേരിക്കൻ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ 2025 ജനുവരി 25ന് സുപ്രീം കോടതി റാണയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകിയത്.