Novel

എന്നും നിനക്കായ്: ഭാഗം 7

രചന: Ummu Aizen

നമ്മൾ പെട്ടെന്ന് ക്ലാസ്സിലേക്ക് വിട്ടു. അവിടെയുള്ള കാഴ്ച കണ്ടതും പകച്ചു പണ്ടാരമടങ്ങി ഞങ്ങളുടെ കൗമാരം. ക്ലാസ്സിലെ പകുതി പേരും വെളിയിൽ നിരന്നു നിൽക്കുന്നുണ്ട്. ഒരു സാർ അകത്തു നിന്ന് ക്ലാസ് എടുക്കുന്നുമുണ്ട്.

ഇവരൊക്കെ late ആയത് കൊണ്ട് നിക്കുന്നതാണാവോ റബ്ബേ? എന്തോ ആവോ. ഏതായാലും ചെന്ന് നോക്കാം. ക്ലാസ്സിന്റെ അടുത്തെത്തിയപ്പോൾ പുറത്തുള്ള പിള്ളേർ പറഞ്ഞാണ് കാര്യം പിടികിട്ടിയത്.അനിൽ സാർ, ആളൊരു getout വീരനാണ്… ഒന്ന് തിരിഞ്ഞു നോക്കിയവരെ പോലും സാർ പിടിച്ചു പുറത്താക്കിയെത്രെ. അപ്പോയേക്കും സാർ ഞങ്ങളെ കണ്ടു. “എന്താ വേണ്ടേ?എവിടെ ആയിരുന്നു ഇത്രയും നേരം “സാർ ഗൗരവത്തിൽ ചോദിച്ചു.

“സാർ അത് പിന്നെ “… ഞങ്ങൾ പരുങ്ങി. അപ്പോയേക്കും അനസ് സാർ അവിടെ വന്നു. അനിൽ സാറിനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഞങ്ങളോട് ക്ലാസിൽ കയറാൻ പറഞ്ഞു. സംഭവം ആളൊരു സ്ട്രോങ്ങ്‌ ആണെങ്കിലും അനിൽ സാറിന്റെ ക്ലാസ് പൊളി ആയിരുന്നു. അങ്ങനെ ഓരോ ടീച്ചേഴ്സും മാറിമാറി വന്നു ക്ലാസ്സ്‌ എടുത്ത് സമയം പോയതറിഞ്ഞില്ല.

കോളേജ് വിട്ടതിനു ശേഷം ഞങ്ങൾ ഗ്രൗണ്ടിൽ കുറച്ചു നേരം കറങ്ങി. ഈ കറക്കത്തിന് പിന്നിൽ ഒരു ദുരുദ്ദേശം കൂടിയുണ്ട് ട്ടോ. മറ്റൊന്നുമല്ല നമ്മളെ മൊഞ്ചനെ ഒന്ന് കാണുക. അത്രതന്നെ. നോക്കുമ്പോൾ ചെക്കനുണ്ട് ഫ്രണ്ട്സിന്റെ കൂടെ ഇരുന്നു കുറച്ചു പെണ്പിള്ളേരുമായി കൊഞ്ചിക്കുഴയുന്നു. “ഡാ ദുഷ്ട്ടാ… നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ “എന്നും മനസ്സിൽ വിചാരിച്ചോണ്ട് ഞാൻ അങ്ങോട്ടേക്ക് വിട്ടു. നമ്മളെ വാലും പിന്നാലെ ഉണ്ട് ട്ടോ.

“യാസിക്ക… “അരിശം ഉള്ളിൽ വെച്ചു നിഷ്കു ഭാവത്തിൽ ഓനെ വിളിച്ചു. “ഹാ…. ഇതാര് റിഷുവോ, ആ മക്കൾസ് വിട്ടോ. കുറച്ചു നേരം ഇവരെ റാഗ് ചെയ്യട്ടെ ” അവിടെ നിന്നിരുന്ന പെൺപിള്ളേരോടെ ഒരു കള്ളച്ചിരിയോടെ ഓൻ ഇത് പറഞ്ഞു. “Ok കാക്കൂസ്, അപ്പോൾ ഞങ്ങൾക്ക് പോകാം ല്ലേ നാളെ കാണാം ട്ടോ ” ഇതൊക്കെ കണ്ടിട്ട് നമ്മളുടെ പെരുവിരൽ മുതൽ അങ്ങോട്ട് എരിഞ്ഞു കയറി.

എന്നാലും ഞാൻ സംയമനം പാലിച്ചു. “എന്നാൽ പിന്നെ ഞങ്ങളും പോട്ടെ കാക്കൂസേ. “ഓനോട്‌ ഇത്തിരി കലിപ്പ് ഭാവത്തിൽ മറ്റുള്ളവരോടായി ചോദിച്ചു. “ഇതെന്താടാ ഇത്ര വേഗം പോവാണോ? കുറച്ചു നേരം സൊള്ളിയിട്ടു പോവാം ന്നേ “ഷിനൂക്ക പറഞ്ഞു. അങ്ങനെ കുറച്ചു നേരം അവരോട് കത്തിയടിച്ചിരുന്നു. ഷാനയെ അവർക്ക് പരിചയപ്പെടുത്തിക്കൊടുത്തു.

പിന്നെ ഞങ്ങൾ എല്ലാരോടും bye പറഞ്ഞു വീട്ടിലേക്ക് പോന്നു. ഷാനയുടെ വീട് കോളേജിന്റെ അടുത്ത് തന്നെ ആണ്. ഞങ്ങൾ വരുന്ന വഴിക്ക് അവളെ അവിടെ ആക്കിക്കൊടുത്തു. കത്തിയടിച്ചു സമയം ഒരുപാട് ആയതോണ്ട് ബസ് ഒക്കെ കിട്ടി വീട്ടിൽ എത്താൻ സമയം ഒരുപാട് late ആയി. അവിടെ എത്തി കാളിങ് ബെൽ അടിച്ചു. വാതിൽ തുറന്നു തന്ന ആളെ കണ്ടതും നമ്മളെ മനസ്സിൽ അഞ്ചാറു ലഡു ഒരുമിച്ചു പൊട്ടി……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!