Gulf
ദേശീയ ദിനം: ഖത്തര്‍ അമീര്‍ തടവുകാര്‍ക്ക് മാപ്പുനല്കി
ദോഹ: രാജ്യം ദേശീയദിനം ആഘോഷിക്കുന്ന ഈ അസുലഭ ദിനങ്ങളില്‍ തടവുകാര്‍ക്ക് മാപ്പുനല്കി ഖത്തര്‍ ഭരണാധികാരി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയാണ് അനേകം തടവുകാര്‍ക്ക് മാപ്പുനല്കിയിരിക്കുന്നത്.
ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവര്‍ക്കാണ് മാപ്പുനല്കിയതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ എത്ര പേര്‍ക്കാണ് മാപ്പുനല്കിയിരിക്കുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.